തങ്ങളുടെ ആദ്യ സ്മാര്‍ട്ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ച് ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ റിയല്‍മി. 32 ഇഞ്ച്, 43 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ടിവികളാണ് റിയല്‍മി സ്മാര്‍ട്ട് ടിവി എന്ന പേരില്‍ വിപണിയിൽ എത്തിച്ചിരിക്കുനന്ത്. സ്‌ക്രീന്‍ വലിപ്പത്തിലല്ലാതെ മറ്റ് കാര്യമായ വ്യത്യാസങ്ങളൊന്നും ഈ രണ്ട് ടിവികളും തമ്മിലില്ല. ബെസെല്‍ ലെസ് രൂപകല്‍പനയില്‍ തയ്യാറാക്കിയ ടിവിയുടെ സ്‌ക്രീനിന് ചുറ്റും 8.7 എംഎം കനമുള്ള ഫ്രെയ്മാണുള്ളത്. 32 ഇഞ്ച് ടിവിയ്ക്ക് 1366 x 768 പിക്സല്‍, 43 ഇഞ്ച് പതിപ്പിന് 1920 x 1080 പിക്സല്‍ എന്നിങ്ങനെയാണ് സ്ക്രീൻ റെസലൂഷൻ. മികച്ച ദൃശ്യമേന്മയ്ക്കായി ക്രോമ ബൂസ്റ്റ് സാങ്കേതിക വിദ്യയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ടിവി സ്‌ക്രീനിലെ ബ്രൈറ്റ്നെസ്, കോണ്‍ട്രാസ്റ്റ്, കളര്‍, വ്യക്തത എന്നിവ മികച്ചതാക്കുന്നു.
എച്ച്ഡിആര്‍ വീഡിയോ റെക്കോര്‍ഡിങ് സാധ്യമാണ്. 24 വാട്ടിന്റെ നാല് സ്റ്റീരിയോ സ്പീക്കറുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം ടിവിയ്ക്ക് താഴെയും മറ്റ് രണ്ടെണ്ണം ഇടത് വലത് ഭാഗങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോള്‍ബി ഓഡിയോ പിന്തുണയും ശബ്ദസംവിധാനത്തിനുണ്ട്. മീഡിയാ ടെക് ക്വാഡ് കോര്‍ 36 ബിറ്റ് പ്രൊസസറില്‍ എആര്‍എം കോര്‍ടെക്സ് എ53 1.1 GHz സിപിയു, മാലി-470 എംപി3 ജിപിയു, 2133 മെഗാഹെര്‍ട്സ് റാം എന്നിവ മറ്റു സവിശേഷതകൾ. ആന്‍ഡ്രോയിഡ് 9.0 ഓഎസിലാണ് റിയല്‍മി സ്മാര്‍ട്ട് ടിവിയുടെ പ്രവര്‍ത്തനം നെറ്റ്ഫ്ളിക്സ്, യൂട്യൂബ്, പ്രൈം വീഡിയോ ഉള്‍പ്പടെയുള്ളവ ആപ്ലിക്കേഷനുകള്‍ എന്നിവ പ്ലേസ്റ്റോറില്‍ നി്ന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍ബില്‍റ്റ് ക്രോംകാസ്റ്റ് സൗകര്യവും ഗൂഗിള്‍ അസിസ്റ്റന്റ് സൗകര്യവും ലഭ്യമാണ്.
32 ഇഞ്ച് മോഡലിന് 12,999 രൂപയും 43 ഇഞ്ച് ടിവിയ്ക്ക് 21,999 രൂപയുമാണ് വില. ജൂണ്‍ രണ്ട് മുതല്‍ ഫ്ളിപ്കാര്‍ട്ടിലും, റിയല്‍മി.കോമിലുമാണ് ടിവിയുടെ വില്‍പന ആരംഭിക്കുക. ഓഫ്ലൈന്‍ സ്റ്റോറുകളിലും വില്‍പനയ്ക്കെത്തും.
Post Your Comments