തിരുവനന്തപുരം • ദേശീയ മാധ്യമരംഗത്തെ പ്രമുഖനായ രാജ്ദീപ് സർദേശായിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സംസ്ഥാന സർക്കാർ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന പുറത്തിറക്കുന്ന ‘കേരള കോളിംഗ്’ ഇംഗ്ലിഷ് മാസികയ്ക്ക് നൽകിയ ലേഖനത്തിനുള്ള പ്രതിഫലമാണ് അദ്ദേഹം സംഭാവനയായി നൽകിയത്.
കോവിഡ് നിയന്ത്രണത്തിനായി മികവുറ്റ പ്രവർത്തനമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തിയതെന്ന് രാജ്ദീപ് സർദേശായി ലേഖനത്തിൽ വ്യക്തമാക്കുന്നു. കൂട്ടായ്മയുടെ വിജയവും മുഖ്യമന്ത്രിയുടെ നേതൃപാടവവുമാണ് രാജ്യത്തെ ഏറ്റവും മികച്ച കൊറോണ നിയന്ത്രിത സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് എന്നുമാണ് വിശദമായ ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
കേരളം ഇന്ന് ചിന്തിച്ച് നടപ്പാക്കുന്നത് അടുത്തനാൾ രാജ്യം മാതൃകയാക്കേണ്ടി വരുമെന്ന രാജ്ദീപ് സർദേശായിയുടെ വാക്കുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനയും.
Post Your Comments