ദില്ലി; ശ്രമിക് ട്രെയിനുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് തക്ക മറുപടി നൽകി കേന്ദ്ര റയിൽ മന്ത്രി പീയൂഷ് ഗോയൽ, നിലവിൽ കേരളം തയ്യാറാക്കിയ ഇ പാസ് അടക്കമുള്ളവ അതി സങ്കീർണ്ണമാണ് , അതിനാൽ അവ ലഘൂകരിച്ചു മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കണമെന്ന് പീയൂഷ് ഗോയൽ വ്യക്തമാക്കി.
മഹാരാഷ്ട്ടയിൽ നിന്നുള്ള ട്രെയിനിന്റെ കാര്യം ആ സംസ്ഥാനത്തെ സർ്ക്കാരിനോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. മുംബൈയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് കേരള സർക്കാർ അനുമതി നൽകിയിരുന്നില്ലെന്നുള്ള റെയിൽവേ മന്ത്രിയുടെ ആരോപണത്തിന് മറുപടി ഇന്ന് നടന്ന പത്രസമ്മേളനത്തിൽ പിണറായി വിജയൻ നൽകിയിരുന്നു.
കേരളത്തിന്റെ കരുതലിനെ അട്ടിമറിക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ട്രെയിനുകള്‍ കേരളത്തിലേക്ക് വരുന്നുണ്ട്. അതില്‍ പ്രശ്നമില്ല. എവിടെനിന്നു വന്നാലും രജിസ്റ്റര്‍ ചെയ്ത് വരണം. ഇവിടെ എത്തുന്നവരെ റെയില്‍വെ സ്റ്റേഷനില്‍ പരിശോധിച്ച് ക്വാറന്റീനിൽ അയക്കുന്നുണ്ട്. ട്രെയിനില്‍ വരുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിച്ചാൽ മാത്രമേ ക്വാറന്റീനിലാക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാനാകുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ട്രെയിനുകള്‍ അയയ്ക്കരുത്. ട്രെയിനുകളില്‍ വരുന്ന എല്ലാവര്ക്കും രജിസ്ട്രേഷനുണ്ടെന്ന് ഉറപ്പാക്കണം. മുംബൈയില്‍ നിന്നുള്ളവരും വരണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ രോഗം പടരാതിരിക്കാനുള്ള നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കണം. ആ അച്ചടക്കം എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments