
കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് സിപിഐ എം പ്രവര്ത്തകന് വെട്ടേറ്റു. സിപിഎം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കില്‍ സ്വദേശി ആദര്‍ശിനാണ് വെട്ടേറ്റത്. കണ്ണപുരം പറമ്പത്ത് വച്ച് ഒരു സംഘമാളുകള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ആദര്‍ശിനെ ചെറുക്കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അറവുശാലകള്‍ വഴി കോവിഡ് പടരുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ആര്‍എസ്എസ് പ്രവര്‍ത്തകരാണു വെട്ടിയതെന്ന് സിപിഎം ആരോപിച്ചു. അക്രമത്തില്‍ ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അതെ സമയം കണ്ണപുരത്ത് ഇന്നലെ യുവമോർച്ച ജില്ലാ ട്രഷറർ നന്ദകുമാറിന്റെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു. ഇതിനു പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപണം
Post Your Comments