ദോഹ : ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു ചൊവാഴ്ച മരിച്ചു. 58 ഉം 60 ഉം വയസുള്ളവരാണ് മരണമടഞ്ഞത്.. 24 മണിക്കൂറിനിടെ 3,927 പേരിൽ നടത്തിയ പരിശോധനയിൽ 1,742 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28ഉം, രോഗം സ്ഥിരീകരിച്ചവർ 47,207ഉം ആയതായി അധികൃതർ അറിയിച്ചു.
Also read : മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം, ഉദ്ദവിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്
കഴിഞ്ഞ ഏഴു ദിവസത്തിനിടെ കോവിഡ് മരണസംഖ്യ 15 ല്‍ നിന്ന് 28 ലേക്ക് എത്തിയത്. 1,481 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തി നേടിയവര്‍ 11,844 ആയി ഉയർന്നു. 35,335 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.. 205പേർ . തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നു. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,96,411 എത്തി. രോഗബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കുടുംബ സന്ദര്‍ശനങ്ങളും ഒത്തൂകുടലുകളും ഒഴിവാക്കാനും സാമൂഹിക അകലം ഉറപ്പാക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശം നൽകി.
Post Your Comments