Latest NewsNewsSaudi ArabiaGulf

കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. റിയാദില്‍ പ്ലംബിങ് ജോലി ചെയ്തിരുന്ന ഓച്ചിറ പ്രയാര്‍ നോര്‍ത്ത് സ്വദേശി കൊലശ്ശേരി പടിഞ്ഞാറത്തറയില്‍ അബ്ദുസ്സലാം (44) ആണ് റിയാദ് സുവൈദിയിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ മരിച്ചത്. 10 ദിവസമായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഇരുവൃക്കകളുടെ പ്രവര്‍ത്തനത്തേയും രോഗം ബാധിച്ചിരുന്നു.

Also read : കൊറോണ വൈറസ് ബാധിച്ച് ചിലര്‍ മരിയ്ക്കുന്നു… എന്നാല്‍ ചിലരില്‍ ജലദോഷം ഉണ്ടാക്കി വൈറസ് പിന്‍മാറുന്നു : ഇതിനുള്ള കാരണങ്ങള്‍ വിശദീകരിച്ച് ആരോഗ്യവിദഗ്ദ്ധര്‍ : മരണസാധ്യത ഇവരില്‍

അസുഖ ബാധിതനായി റിയാദിലെ ഏതോ ആശുപത്രിയിലുണ്ടെന്ന് നാട്ടില്‍ നിന്ന് വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു സാമൂഹിക പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ ഈ മാസം 17ന് സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോേട്ടാക്കോള്‍ പ്രകാരം റിയാദില്‍ ഖബറടക്കും.

അഞ്ചുവര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. ജലാലുദ്ദീന്‍, റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംന, മക്കള്‍: സഹല്‍, മുഹമ്മദ് സിനാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button