ബെയ്ജിങ്: കൊറോണ ഉള്‍പ്പെടെയുള്ള വൈറസുകൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന മുന്നറിയിപ്പുമായി പ്രമുഖ വൈറോളജിസ്റ്റും ചൈനയുടെ ‘ബാറ്റ് വുമാണു’മായ ഷി സെങ്ലി. വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തില്‍ സര്‍ക്കാരുകളും ശാസ്ത്രജ്ഞന്മാരും സുതാര്യതയോടെയും സഹകരണത്തോടെയും പ്രവര്‍ത്തിക്കണം. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തെത്തണമെന്നും ഒരു അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
Read also: വിമാനയാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു: സഹയാത്രികരോട് ക്വാറന്റീനിൽ പോകാൻ നിർദേശം
വരാനിരിക്കുന്ന പകര്‍ച്ചവ്യാധികളില്‍നിന്നു സമൂഹത്തെ രക്ഷിക്കണമെങ്കില്‍ മൃഗങ്ങളില്‍ കണ്ടുവരുന്ന അജ്ഞാതമായ വൈറസുകളെക്കുറിച്ച് കൃത്യമായി പഠനം നടത്തി മുന്നറിയിപ്പ് നൽകണം. അതേക്കുറിച്ചു പഠനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത പകര്‍ച്ചവ്യാധിയും എത്തും. താന്‍ ഇതുവരെ ഗവേഷണം നടത്തിയിട്ടുള്ള വൈറസുകളുടെ ജനിതകഘടനയ്ക്ക് ഇപ്പോള്‍ മനുഷ്യരില്‍ പടരുന്ന കൊറോണ വൈറസിന്റേതുമായി യാതൊരു സാമ്യവുമില്ലെന്നും ഷി പറഞ്ഞു.
Post Your Comments