Latest NewsIndiaNews

കൊറോണ വൈറസിനെ തുരത്താന്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും

ബംഗളൂരു : കൊറോണ വൈറസിനെ തുരത്താന്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും. കര്‍ണാടകയിലെ ഒരു ഗ്രാമത്തിലാണ് വിചിത്രമായ രീതിയില്‍ കൊറോണ വൈറസിനെ തുരത്താനും കോവിഡിനെ പ്രതിരോധിയ്ക്കാനുമായി പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടന്നത്. ഉത്തര കര്‍ണാടകയിലെ ബെല്ലാരി ഹുളിക്കരെ ഗ്രാമത്തിലാണ് സംഭവം. തങ്ങളുടെ പൂര്‍വികര്‍ ഇത്തരത്തില്‍ പൂജ നടത്തി പ്ലേഗും ചിക്കന്‍പോക്‌സും നിര്‍മ്മാര്‍ജനം ചെയ്തുവെന്നും അതിനാല്‍ ഈ മഹാമാരിയ്ക്ക് എതിരെ പൂജകള്‍ ചെയ്താല്‍ അത് ഫലവത്താകുമെന്നും ഗ്രാമവാസികള്‍ പറയുന്നു.

read also : കൊവിഡ് രോഗചികിത്സയെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും കേരള സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നതായി ഐഎംഎ

ഒരു പ്രത്യേക സമയം തീരുമാനിച്ച് ഗ്രാമത്തിലെ വീടുകള്‍ അടിച്ചുതളിച്ച് വൃത്തിയാക്കിയാണ് പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും തയ്യാറെടുക്കുന്നത്. മധുര പലഹാരങ്ങളൊരുക്കി ദേവശില്‍പത്തെ സ്വീകരിച്ച് ചെറിയ പ്രദിക്ഷണങ്ങളൊരുക്കി ഗ്രാമത്തിന് പുറത്ത് എത്തിക്കുന്നതോടെ കൊവിഡ് മഹാമാരി വിട്ടൊഴിയുമെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. വേപ്പിലകൊണ്ട് തയ്യാറാക്കിയ രഥങ്ങളിലാണ് ദേവതകളെ എഴുന്നള്ളിക്കുന്നത്.

തങ്ങള്‍ നല്‍കുന്ന മധുരപലഹാരവും ആദരവും സമ്മാനങ്ങളും സ്വീകരിച്ച് കൊവിഡ് ഗ്രാമംവിട്ടുപോകുമെന്നതാണ് ആരാധനയിലൂടെ ഉദ്ദേശിക്കുന്നത്. ഹൂളിക്കരെയില്‍ മാത്രമല്ല, കര്‍ണാടകയിലെയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത്തരം പൂജകള്‍ സാധാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button