വൻ വിവാദമായ കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കുന്നു,, വീടിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി, ഫൊറന്‍സിക് വിദഗ്ദര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്.
ഇന്നു രാവിലെ ആറരയോടെയാണ് സൂരജിനെ വീട്ടിലെത്തിച്ചത്,, കനത്ത സുരക്ഷയില്‍ അതീവ രഹസ്യമായിട്ടാണ് സൂരജിനെ ഇവിടെയെത്തിച്ചത്, പാമ്പിനെ കൊണ്ടുവന്ന വച്ച സ്ഥലങ്ങളെല്ലാം ഇയാള്‍ പൊലീസിന് കാണിച്ചുകൊടുത്തു,, തെളിവെടുപ്പിനിടെ ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്ന് പറഞ്ഞ് സൂരജ് പൊട്ടി കരഞ്ഞു,, വീട്ടുകാരും വൈകാരികമായാണ് പ്രതികരിച്ചത്, അവനെ വീട്ടിലേക്ക് കയറ്റല്ലേ സാറെ എന്ന് പറഞ്ഞുകൊണ്ട് ഉത്രയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
പോലീസ് തെളിവെടുപ്പിന് ശേഷം സൂരജിനെയും പാമ്പ് സുരേഷിനെയും കോടതിയില്‍ ഹാജരാക്കും,, വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകളും സൂരജിനും കൂട്ടുപ്രതിക്കുമെതിരെ ചുമത്തിയിട്ടുണ്ട്,, സൂരജിന്റെ സഹാഹിയായ സുരേഷിന്റെ വീട്ടില്‍ നിന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെക്കൂടി കണ്ടെടുത്തു,, ഉത്രയെ രണ്ടാമതു കടിച്ച പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തും,, കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി.
Post Your Comments