Latest NewsNewsInternational

പാക് വിമാനം തകർന്നു വീണ സംഭവം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

പൈലറ്റ് മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് റിപ്പോര്‍ട്ട്,

കറാച്ചി ; പാക് വിമാനം തകർന്നു വീണ സംഭവം, അടുത്തിടെ കറാച്ചിയിലെ താമസമേഖലയില്‍ തകര്‍ന്നുവീണ പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് (പി ഐ എ) വിമാനത്തിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്.

പൈലറ്റ് മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് റിപ്പോര്‍ട്ട്,, സമുദ്രനിരപ്പില്‍ നിന്ന് വിമാനമുള്ള ഉയരം, വേഗത എന്നിവ സംബന്ധിച്ച ട്രാഫിക് കണ്‍ട്രോളര്‍മാരുടെ മൂന്ന് മുന്നറിയിപ്പുകളാണ് പൈലറ്റ് അവഗണിച്ചത്,, സ്ഥിതി നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പ്രശ്‌നമില്ലെന്നുമായിരുന്നു പൈലറ്റിന്റെ പ്രതികരണമെന്നും റിപ്പോർട്ടുകൾ പുറത്ത്.

എന്നാൽ കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടായിരുന്ന വിമാനം പാലിക്കേണ്ട ഉയരമായ ഏഴായിരം അടിക്ക് പകരം പതിനായിരം അടി ഉയരത്തില്‍ വിമാനം പറപ്പിച്ചപ്പോഴാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയത്,, വിമാനം താഴേക്ക് പറപ്പിക്കുന്നതിന് പകരം കുഴപ്പമില്ലെന്നായിരുന്നു പൈലറ്റിന്റെ മറുപടിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിയ്ക്കുന്നു.

കൂടാതെ വിമാനത്താവളത്തില്‍ നിന്ന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയായപ്പോള്‍ പറക്കേണ്ടിയിരുന്ന 3000 അടിക്ക് പകരം ഏഴായിരം അടി ഉയരത്തിലായിരുന്നു വിമാനം,, സ്ഥിതി താന്‍ കൈകാര്യം ചെയ്യുമെന്നും ലാന്‍ഡിംഗിന് തയ്യാറാണെന്നുമായിരുന്നു പൈലറ്റിന്റെ മറുപടി ലഭിച്ചത്,
2.34 മണിക്കൂര്‍ പറക്കാനുണ്ടായിരുന്ന ഇന്ധനം വിമാനത്തിലുണ്ടായിരുന്നു, പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയോ സാങ്കേതിക പ്രശ്‌നമോ ആണ് അപകട കാരണമെന്ന് പാക്കിസ്ഥാന്‍ അന്വേഷണ സംഘം പറയുന്നു,, പൈലറ്റ് ആദ്യമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വിമാനത്തിന്റെ എന്‍ജിനുകള്‍ മൂന്ന് തവണയാണ് റണ്‍വേയില്‍ ഉരസിയത്,, ഇത് തീപ്പൊരിക്ക് കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 97 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടമുണ്ടായത് പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായിരുന്നു അത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button