Latest NewsNewsIndia

റാ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇന്ത്യയ്ക്ക് ഉടൻ കൈ​മാ​റു​മെന്ന് ഫ്രാ​ന്‍​സ്

നാ​ല് വി​മാ​ന​ങ്ങ​ളാ​ണ് ഉടൻ എ​ത്തു​ക

ന്യൂഡൽഹി; റാ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇന്ത്യയ്ക്ക് ഉടൻ കൈ​മാ​റും, ഇ​ന്ത്യ​യ്ക്ക് റാ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​ല്‍ കാ​ല​താ​മ​സ​മു​ണ്ടാ​കി​ല്ലെ​ന്ന് ഫ്രാ​ന്‍​സ്,, 36 റാ​ഫേ​ല്‍ വി​മാ​ന​ങ്ങ​ള്‍ യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഫ്ര​ഞ്ച് അം​ബാ​സി​ഡ​ര്‍ ഇ​മ്മാ​നു​വ​ല്‍ ലി​നെ​യ്ന്‍ വ്യക്തമാക്കി.

കൂടാതെ36 റാ​ഫേ​ല്‍ വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി 58,000 കോ​ടി രൂ​പ​യു​ടെ ക​രാ​ര്‍ 2016ല്‍ ​ആ​ണ് ഇ​ന്ത്യ ഫ്രാ​ന്‍​സു​മാ​യി ഒ​പ്പു​വ​ച്ച​ത്,, ക​രാ​ര്‍ പ്ര​കാ​രം ഒ​രു റാ​ഫേ​ല്‍ യു​ദ്ധ വി​മാ​നം ഇ​ന്ത്യ​യ്ക്കു കൈ​മാ​റി,, പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ ഫ്രാ​ന്‍​സി​ലെ​ത്തിയാണ് വി​മാ​നം വാങ്ങിയത്.

ഫ്രാൻസ് ആ​ദ്യ ബാ​ച്ച്‌ റാ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യ്ക്കു കൈ​മാ​റു​ന്ന​ത്,, നാ​ല് വി​മാ​ന​ങ്ങ​ളാ​ണ് എ​ത്തു​ക,, ഹ​രി​യാ​ന​യി​ലെ അം​ബാ​ല വ്യോ​മ​താ​വ​ള​ത്തി​ലാ​കും ഇ​വ​യെ വി​ന്യ​സി​ക്കു​ക, കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​മാ​ന​ങ്ങ​ള്‍ കൈ​മാ​റു​ന്ന​ത് വൈ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ ത​ള്ളി​യാ​ണ് ഇ​മ്മാ​നു​വ​ല്‍ രം​ഗ​ത്തെ​ത്തി​യിരിയ്ക്കുന്നത്.

എത്തുന്നവയിൽ ആ​ദ്യ​ബാ​ച്ചി​ലെ നാ​ലെ​ണ്ണ​ത്തി​ല്‍ മൂ​ന്നെ​ണ്ണം ഇ​ര​ട്ട സീ​റ്റു​ള്ള​വ​യാ​ണ്,, വി​മാ​നം പ​റ​ത്തു​ന്ന​തി​ന് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഏ​ഴ് പൈ​ല​റ്റു​മാ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button