ന്യൂഡൽഹി; തബ്ലീഗിനെക്കുറിച്ചുള്ള ചർച്ചകൾ ഇനി ഉണ്ടാകരുതെന്ന് മന്ത്രി, നിസാമുദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചകളും അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്, തബ്ലീഗ് സമ്മേളനം തുടര്‍ച്ചയായി ചര്‍ച്ചയാകുന്നത് തന്നെ വേദനിപ്പിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഹര്‍ഷ് വര്ധന് ബിജെപി എംപി ജി.വി.എല്‍. നരസിംഹറാവുവിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു , നോക്കൂ, അതെല്ലാം പഴയകാര്യങ്ങളാണ്. ആവശ്യത്തിന് സംവാദങ്ങളും നടന്നുകഴിഞ്ഞു, ഇനി , ഇത് തന്നെ വീണ്ടും വീണ്ടും ഉന്നയിക്കുന്നത് എന്നെ വേദനിപ്പിക്കുന്നുവെന്നും ഹര്‍ഷ് വര്ധന് കൂട്ടിച്ചേര്‍ത്തു,
കോവിഡ്19 വ്യാപനത്തിനിടെ നടന്ന തബ്ലീഗ് സമ്മേളനം വലിയ വിവാദമുയർത്തിയിരുന്നു, തുടർച്ചയായി ഇത്തരത്തിൽ ചർച്ച ചെയ്യണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments