Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ലോക്ക് ഡൗൺ കഴിയുന്നവരെ കല്യാണത്തിനായി കാത്തിരിക്കാൻ കഴിയില്ല; 20 കാരി ​ഗോൾഡി വരന്റെ വീട്ടിലേക്ക് വീട്ടുകാരോട് പറയാതെ ഇറങ്ങി നടന്നത് 80 കിലോമീറ്റര്‍; അമ്പരന്ന് വരനും വീട്ടുകാരും; പിന്നീട് സംഭവിച്ചത്?

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വിവാഹം നടത്തി

കോവിഡ് കാലത്ത് ലോക്ക് ഡൗൺഡ കാരണം പല വിവാഹങ്ങളും മാറ്റി ലോക്ഡൗണ്‍ നീട്ടുന്നതനുസരിച്ച്‌ രണ്ട് മൂന്നും പ്രാവശ്യമാണ് പല വിവാഹങ്ങളും നീട്ടിയത്,, ഇതിനിടയില്‍ പലരും സഹികേട്ട് വരന്റെ ഒപ്പം ഒളിച്ചോടിയ വാര്‍ത്തകളും പുറത്തു വന്നു, ഇത്തരത്തില്‍ രസകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തു വന്നിരിയ്ക്കുന്നത്.

പക്ഷേ വിവാഹം രണ്ടാം തവണയും മാറ്റിവെച്ചതോടെ തന്റെ ചെക്കനെ പിരിഞ്ഞ് താമസിക്കാനാവില്ലെന്ന് പറഞ്ഞ യുവതി വീട്ടുകാരറിയാതെ വരന്റെ വീട്ടിലേക്ക് പോയി,, അതും 80 കിലോമീറ്റര്‍ താണ്ടി ഒറ്റയ്ക്കാണ് വധു വരന്റെ വീട്ടിലെത്തിയത്. ഈ സമയമത്രയും പെണ്‍കുട്ടിക്കായുള്ള തിരച്ചിലിലായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍, വീട്ടുകാരറിയാതെയുള്ള യുവതിയുടെ ഇറങ്ങിപ്പോക്ക് വരുത്തി വച്ചത് ചില്ലറ പ്രശ്നങ്ങളല്ല.

ഒറ്റയ്ക്ക് വരന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ വരന്റെ അച്ഛനും അമ്മയും ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഒറ്റക്കാലില്‍ നിന്നതോടെ വരനും കുടുംബവും നിലവിളക്ക് കൊടുത്ത് അകത്തേക്ക് കയറ്റി, വിവാഹവും നടത്തിക്കൊടുക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വരുന്നത്.

വെറും 19 വയസ്സുള്ള ഗോള്‍ഡി എന്ന നവവധുവാണ് ആരോരുമറിയാതെ ഒറ്റയ്ക്ക് വരന്റെ വീട്ടിലെത്തി താരമായത്, ആചാരങ്ങളെല്ലാം ലംഘിച്ചായിരുന്നു യുവതിയുടെ തീരുമാനം,, ജന്മദേശമായ കാണ്‍പൂരില്‍ നിന്നും വരന്റെ നാടായ കനൗജിലേക്ക് 80 കിലോമിറ്റര്‍ ഒറ്റയ്ക്ക് നടന്ന് വരന്റെ വീട്ടിലെത്തുകയായിരുന്നു ഗോള്‍ഡ, മെയ് നാലിനായിരുന്നു കാണ്‍പൂര്‍ സ്വദേശിയായ ഗോള്‍ഡിയുടെയും കനൗജ് സ്വദേശിയായ വീരേന്ദ്ര കുമാര്‍ റാഥോറിന്റെയും വിവാഹം അവസാനമായി നിശ്ചയിച്ചിരുന്നത്, ലോക്ഡൗണിനെ തുടര്‍ന്ന് ഇരുവരുടെയും വിവാഹം ഒരിക്കല്‍ മാറ്റിവച്ചതാണ്,, എന്നാല്‍ അവസാനം തീരുമാനിച്ച മെയ് 9ലും വിവാഹം നടന്നില്ല,, ലോക്ഡൗണ്‍ വീണ്ടും നീട്ടിയതു തന്നെയായിരുന്നു കാരണമായി വന്നത്.

പല തവണ വിവാഹം മുടങ്ങിയതോടെ ഗോള്‍ഡിയുടെ ക്ഷമ നശിച്ചു, അങ്ങനെ ഈ ആഴ്ച തുടക്കത്തിലാണ് പ്രിയതമനെ തേടി ഗോള്‍ഡി തന്റെ യാത്ര തുടങ്ങിയത്,, 80 കിലോമീറ്റര്‍ കാല്‍നടയായാണ് അവള്‍ കാണ്‍പൂരില്‍ നിന്നും കനൗജിലെത്തിയത്, അപ്രതീക്ഷിതമായി ഗോള്‍ഡിയെ കണ്ട വരന്റെ വീട്ടുകാര്‍ അമ്പരന്നു, സ്വന്തം വീട്ടുകാരോടു പോലും പറയാതെയാണ് ഗോള്‍ഡി വീരുവിനെ തേടിയെത്തിയത്, എന്നാൽ മകള്‍ എവിടെ പോയി എന്നറിയാതെ അവളുടെ കുടുംബം തിരച്ചിലിൽ ആയിരുന്നു.

​ഗോൾഡി അപ്രതീക്ഷിതമായി എത്തിയതിനെ തുടർന്ന് വീരുവിന്റെ പിതാവ് ഗോള്‍ഡിയുടെ വീട്ടുകാരെ മകള്‍ വരന്റെ വീട്ടില്‍ സുരക്ഷിതയായി എത്തിയിട്ടുണ്ടെന്ന് അറിയിച്ചു, വീരുവിന്റെ മാതാപിതാക്കള്‍ ഗോള്‍ഡിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നായിരുന്നു അവളുടെ പ്രതികരണം, ഒടുവില്‍ അവളുടെ ഇഷ്ടത്തിനു വഴങ്ങി വിവാഹം നടത്താന്‍ വീരുവിന്റെ മാതാപിതാക്കള്‍ നിര്‍ബന്ധിതരാകുകയായിരുന്നു, അങ്ങനെ ആചാരപ്രകാരം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വിവാഹം നടത്തി കൊടുക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button