KeralaLatest NewsNews

കേരളത്തിൻ്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ നടന വിസ്‌മയം മോഹൻ ലാൽ

കോവിഡ് മഹാമാരിയുടെ കാലത്ത് ജന്മദിനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്

തിരുവനന്തപുരം: കേരളത്തിൻ്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ നടന വിസ്‌മയം മോഹൻ ലാൽ. ‘കേരളത്തിന്റെ കരുത്തനായ മുഖ്യ മന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. മുഖ്യ മന്ത്രി പിണറായി വിജയന് ഇന്ന് 75 വയസ് പൂർത്തിയായി.

കോവിഡ് മഹാമാരിയുടെ കാലത്ത് ജന്മദിനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഔദ്യോഗിക രേഖകളിൽ മാർച്ച് 24 ആയിരുന്നു പിണറായിയുടെ ജന്മദിനം. എന്നാൽ തന്റെ യഥാർത്ഥ ജന്മദിനം മെയ് 23ന് ആണെന്ന് വെളിപ്പെടുത്തിയത് നാല് വർഷം മുൻപാണ്. മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന്റെ തൊട്ടുതലേന്ന് എകെജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ.

ALSO READ: പാമ്പ് കടിയേറ്റ് മരിച്ച ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ; ഭർത്താവിന്റെ അറസ്റ്റ് വൈകിട്ടെന്ന് സൂചന

കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ 60ാം പിറന്നാൾ. അന്ന് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. മോഹൻലാലിന്റെ പിറന്നാളിന് വാർത്താമാധ്യമങ്ങളും ആരാധകരും കോവിഡ് കാലത്തും ആശംസാവർഷമേകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button