Latest NewsInternational

പാകിസ്ഥാനിൽ നൂറിലേറെപ്പേരുടെ മരണത്തിന് ഇടയാക്കിയ വിമാനം പത്ത് വര്‍ഷത്തോളം ചൈന ഉപയോഗിച്ച്‌ വിറ്റത്

2004 മുതല്‍ 2014 വരെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സായിരുന്നു വിമാനത്തിന്റെ ഉടമസ്ഥര്‍. അതിനുശേഷമാണ് പാകിസ്ഥാന്‍ അന്താരാഷ്ട്ര സര്‍വീസിന് വിറ്റത്.

കറാച്ചി: നൂറിലേറെപ്പേരുടെ മരണത്തിന് ഇടയാക്കി പാകിസ്ഥാനില്‍ തകര്‍ന്നു വീണ വിമാനം പത്ത് വര്‍ഷത്തോളം ചൈന ഉപയോഗിച്ചതാണെന്ന കണ്ടെത്തല്‍. വിമാനത്തിന്റെ പഴക്കവും അമിത ഉപയോഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ട്. പഴകിയ വിമാനം ചൈന പാകിസ്ഥാന് വില്‍ക്കുകയായിരുന്നു. 2004 മുതല്‍ 2014 വരെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സായിരുന്നു വിമാനത്തിന്റെ ഉടമസ്ഥര്‍. അതിനുശേഷമാണ് പാകിസ്ഥാന്‍ അന്താരാഷ്ട്ര സര്‍വീസിന് വിറ്റത്.

രേഖകള്‍ പ്രകാരം 2019 നവംബര്‍ ഒന്നിനാണ് അവസാനമായി വിമാനം സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചത്. ഏപ്രില്‍ 28ന് പാക് എയര്‍ലൈസിന്റെ ചീഫ് എന്‍ജിനീയര്‍ വിമാനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരക്ഷ സംവിധാനങ്ങള്‍ മികച്ചതാണെന്നുമുള്ള പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കി. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 ആണ് ഇന്നലെ കറാച്ചി എയര്‍പോര്‍ട്ടിനു സമീപം ജനവാസ കേന്ദ്രത്തില്‍ ലാന്‍ഡിംഗിനു തൊട്ടുമുന്‍പ് തകര്‍ന്നു വീണത്.

പാലക്കാട് 19 പേർക്ക് കോവിഡ്: ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം

കറാച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുന്‍പു വിമാനം തകര്‍ന്നു വീണത് എന്‍ജിന്‍ തകരാര്‍ മൂലമെന്നാണ് പൈലറ്റിന്റെ അവസാന സന്ദേശം നല്‍കുന്ന സൂചന. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡല്‍ വില്ലേജിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. വിമാനം കെട്ടിടത്തിലേക്ക് വന്നു പതിച്ച്‌ ഉഗ്ര സ്ഫോടനം ഉണ്ടായി. സെക്കന്റുകള്‍ക്കകം വായുവില്‍ കറുത്ത പുക ഉയര്‍ന്നു. സമീപത്തെ വീടിന്റെ മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സി.സി.ടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

shortlink

Post Your Comments


Back to top button