ന്യൂഡല്‍ഹി : കോവിഡ് പരിശോധനയുടെ ഭാഗമായി ഡല്‍ഹിയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കു മേല്‍ പ്രാദേശിക ഭരണകൂടം അണുനാശിനി തളിച്ചു. തെക്കന്‍ ഡല്‍ഹിയിലെ ലജ്പത് നഗറിലെ ഒരു സ്‌കൂളിന് പുറത്ത് കോവിഡ് പരിശോധനക്കായി കാത്തുനിന്ന കുടിയേറ്റ തൊഴിലാളികള്‍ക്കു മേലാണ് അണുനാശിനി തളിച്ചത്. എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് അധികൃതര്‍ പറയുന്നത്.
സ്‌പ്രേ കൈകാര്യം ചെയ്യുന്ന തൊഴിലാളിയ്ക്ക് യന്ത്രത്തിന്റെ മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ സംഭവിച്ചതാണെന്ന് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിന്നീട് അറയിച്ചു. സംഭവത്തില്‍ കുടിയേറ്റ തൊഴിലാളികളോട് മാപ്പ് ചോദിക്കുന്നതായും കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Shot this in Lajpat Nagar.
Migrants, waiting for a bus home, being sprayed with sanitisers by @OfficialSdmc workers.#coronavirus #MigrantWorkers pic.twitter.com/GrXegbw0Lu
— Amil Bhatnagar (@AmilwithanL) May 22, 2020
പ്രത്യേക ശ്രമിക് ട്രെയിനില്‍ കയറുന്നതിന് മുമ്പായി നൂറു കണക്കിന് കുടിയേറ്റ തൊഴിലാളിതള്‍ ലജ്പത് നഗറിലെ ഒരു സ്‌കൂളിന് പുറത്ത് പരിശോധനകള്‍ക്കായി ഒത്തുകൂടിയിരുന്നു. ഇവര്‍ക്ക് മേലാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നയാള്‍ അണുനാശിനി തളിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Post Your Comments