ന്യൂഡല്‍ഹി: കൊറോണക്കെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുകയാണെന്ന ശുഭവാര്‍ത്തയാണ് പുറത്തുവരുന്നത്. ഇതുവരെ 48,533 പേര്‍ക്കാണ് രോഗം ഭേദമായത്. നേരത്തെ, മധ്യപ്രദേശില്‍ 100 വയസുകാരിയുടെ രോഗം ഭേദമായെന്ന വാര്‍ത്തയും കൊറോണക്കെതിരായ പോരാട്ടത്തിന് ആത്മവിശ്വാസമേകുന്നു.ഇന്ത്യയില്‍ 40.98 ശതമാനമാണ് രോഗമുക്തി നിരക്ക്. 6,088 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,447 ആയി ഉയര്‍ന്നിരുന്നു.
രാജ്യത്ത് 66,330 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം, മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 100 വയസുള്ള വയോധിക കൊറോണ രോഗമുക്തയായി ആശുപത്രി വിട്ടു. ചന്ദബായി എന്ന വയോധികയാണ് വൈറസിനെ അതിജീവിച്ച് ആശുപത്രി വിട്ടത്. രാജ്യത്ത് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 41,642 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഡി.എം.കെയ്ക്കു വന്‍ തിരിച്ചടി നൽകി പ്രമുഖ നേതാവ് ബിജെപിയില്‍ ചേര്‍ന്നു
മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള സംസ്ഥാനം തമിഴ്നാട് ആണ്. 13,967 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ 12,905 കേസുകളും, ഡല്‍ഹിയില്‍ 11,659 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനില്‍ 6,227 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments