റിയാദ്: സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി കൂടുന്നു. രാജ്യത്ത് കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 67719 ആയി. പുതുതായി 2963 പേര് കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 39003 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 28352 പേര് മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 2642 പേര്‍ക്കാണ്. ഒരു സ്വദേശിയും 12 വിദേശികളുമാണ് വെള്ളിയാഴ്ച മരണപ്പെട്ടത്. ഇതോടെ സൗദിയിലെ കോവിഡ് മരണം 364 ആയി. ഏഴ് പേര് മക്കയിലും ജിദ്ദയില്‍ മൂന്ന് പേരും മദീന, റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് പുതുതായി മരണപ്പെട്ടത്. 302 പേര് ഗുരുതരാവസ്ഥയിലാണ്. പുതുതായി രോഗം ബാധിച്ചവരില്‍ 38 ശതമാനമാണ് സൗദികള്‍. ഇതുവരെ രാജ്യത്ത് 667057 കോവിഡ് ടെസ്റ്റുകള്‍ നടന്നു. അടുത്ത ആഴ്ച മുതല്‍ ഫീല്‍ഡ് പരിശോധനകള്‍ക്ക് പുറമെ മൊബൈല്‍ ടെസ്റ്റ് ലാബുകളിലും പരിശോധനകള്‍ നടക്കും.
പുതിയ രോഗികളുടെ എണ്ണം റിയാദില്‍ വര്‍ധിച്ചു വരികയാണ്. റിയാദ് 856, ജിദ്ദ 403, മക്ക 289, മദീന 205, ദമ്മാം 194, ദരിയ്യ 118, ജുബൈല്‍ 87, ഖത്തീഫ് 77, ഖോബാര്‍ 73, തായിഫ് 52, ഹൊഫൂഫ് 49, ദഹ്റാന്‍ 49, രാസ്തനൂറ 15, നജ്റാന് 15, അബ്ഖൈഖ് 10, ബുറൈദ 9 അല്‍ഖര്‍ജ് 4 എന്നിങ്ങനെയാണ് പുതിയ രോഗികളുടെപ്രധാന പ്രവിശ്യകളിലെ കണക്ക്.
സൗദി അറേബ്യയില്‍ റമദാന് പ്രമാണിച്ചു നല്‍കിയിരുന്ന ലോക്ക് ഡൗണ്‍ കാലത്തെ ഇളവുകള്‍ വെള്ളിയാഴ്ചയോടെ അവസാനിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ അടുത്ത അഞ്ചു ദിവസത്തേക്ക് 24 മണിക്കൂര്‍ രാജ്യവ്യാപകമായി നടപ്പാക്കും. ലോക്ക് ഡൗണ്‍ ഇളവുകള്‍ ജനങ്ങള്‍ ദുരുപയോഗം ചെയ്തതിന്റെ ഫലമായി കോവിഡ് വ്യാപനം നല്ല രീതിയില്‍ നടന്നതായി വിലയിരുത്തപ്പെടുന്നു.
Post Your Comments