Latest NewsNewsIndia

മകൻ മരിച്ചതറിഞ്ഞ അമ്മ തളർന്നു വീണു; കൊറോണ ഭീതിയിൽ ഭയന്ന് മാറി ജനം

കോവിഡ് ഭീതിയുള്ളതിനാൽ ആരും സഹായിക്കാൻ തയ്യാറായില്ല

ന്യൂഡൽഹി; മകൻ മരിച്ചതറിഞ്ഞ അമ്മ തളർന്നു വീണു, എന്നാൽ കോവിഡ് ഭീഷണി നിലനിൽക്കേ സഹായിക്കാതെ ജനങ്ങൾ, മകനെ അവസാനമായി കാണാനായില്ല, കേരളത്തിലേക്കുള്ള യാത്രയും മുടങ്ങി.

പത്തനംതിട്ട പടിപ്പുരയ്ക്കൽ ജയിൻ സാമുവലെന്ന (71) വീട്ടമ്മയുടെ കണ്ണീർ തോരുന്നില്ല, ജയിനിന്റെ മൂത്ത മകനും ടൈറ്റാനിയത്തിന്റെ മുൻ ഫുട്ബോൾ താരവുമായ തോമസ് സാമുവൽ സന്തു( 49) വെള്ളിയാഴ്ച്ചയാണ് മരിയ്ച്ചത്.

എന്നാൽ ഇളയ മകൻ സുരേഷിനും ഭാര്യയ്ക്കുമൊപ്പം ഡൽഹിയിൽ താമസിക്കുന്ന ജയിനിന് മകന്റെ സംസ്കാര ചടങ്ങിനു പോകാൻ സാധിച്ചില്ല, എന്നാൽ എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ആ​ഗ്രഹത്താൽ ട്രെയിനിൽ പോകാമെന്ന് തീരുമാനിക്കുകയും സ്ക്രീനിങ്ങിനായി രോഹിണി സെക്ടറിലുള്ള സ്കൂളിലെത്തുകയുമായിരുന്നു, മകന്റെ ഭാര്യയായ ഷൈനി ജെയിനിനെയും 2 , 3 വയസ് വീതമുള്ള കുഞ്ഞുങ്ങളെയും പുറത്ത് നിർത്തി ഓഫീസിൽ പോയി മടങ്ങിയെത്തവേ കണ്ടത് വീണു കിടക്കുന്ന അമ്മയെയാണ്, സഹായത്തിന് ആരും എത്തിയില്ല, കോവിഡ് ഭീതിയുള്ളതിനാൽ ആരും സഹായിക്കാൻ തയ്യാറായില്ല.

പോലീസുകാരും ഭയന്ന് മാറിയതോടെ രോഹിണിയിലുള്ള സുധീർ എന്ന കാർട്ടൂണിസ്റ്റ് രക്ഷകനായെത്തുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു, എന്നാൽ 105 ഡി​ഗ്രി പനിയുള്ള ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് അധികൃതർ പറഞ്ഞതോടെ മുന്നോട്ട് വന്ന മലയാളി നഴ്സുമാരുടെ ഇടപെടലോടെ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button