ന്യൂഡല്‍ഹി: “ശല്യപ്പെടുത്തുന്ന പെരുമാറ്റ”മാണു ചൈനയുടേതെന്നു ദക്ഷിണ മധ്യേഷ്യയിലെ മുതിര്‍ന്ന യു.എസ്. നയതന്ത്രപ്രതിനിധി ആലിസ് വെല്‍സ് . അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കൊപ്പമാണെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റ ശ്രമങ്ങളെ കേന്ദ്ര വിദേശകാര്യമന്ത്രാലയം അപലപിച്ചു. നിയന്ത്രണ രേഖയ്‌ക്കുള്ളിലാണ് ഇന്ത്യന്‍ സൈന്യം നിലകൊള്ളുന്നത്. ഉത്തരവാദിത്വത്തോടെയാണ് ഇന്ത്യന്‍ സൈന്യം പെരുമാറുന്നത്.
ഡല്‍ഹി കലാപം: ഒരു ജാമിയ മിലിയ വിദ്യാര്‍ഥികൂടി അറസ്‌റ്റില്‍
എന്നാല്‍, രാജ്യാന്തര മര്യാദകള്‍ പാലിക്കാന്‍ ചൈന തയാറാകുന്നില്ലെന്നു വിദേശകാര്യമന്ത്രാലയം വ്യക്‌തമാക്കി.കോവിഡിന്റെ പേരില്‍ യു.എസ്.-ചൈന പോര് മുറുകുന്നതിനിടെയാണ് അതിര്‍ത്തിവിഷയത്തില്‍ ഇന്ത്യയ്‌ക്കു പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക രംഗത്തെത്തിയത്. ഇന്ത്യന്‍ അതിര്‍ത്തിയിലാണെങ്കിലും ദക്ഷിണ ചൈനാ കടലിലാണെങ്കിലും കടന്നുകയറ്റത്തിന്റെ സ്വഭാവമാണു ചൈന പ്രകടിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
Post Your Comments