മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 260 പോയിന്റ് താഴ്ന്ന് 30,672.59ലും നിഫ്റ്റി 67 പോയിന്റ് നഷ്ടത്തില്‍ 9,039.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസര്‍വ് ബാങ്ക് വായ്പ തിരിച്ചടവിനുള്ള മോറട്ടോറിയം മൂന്നുമാസംകൂടി നീട്ടിയത് ധനകാര്യ ഓഹരികളെ ബാധിച്ചു. ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.83 ശതമാനവും 0.23 ശതമാനവും നഷ്ടത്തിലാണ്
ടെക് മഹീന്ദ്ര, എംആന്‍ഡ്എം, സിപ്ല, ശ്രീ സിമെന്റ്സ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്,സീ എന്റര്‍ടെയ്ന്‍മെന്റ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, എച്ച്ഡിഎഫ്സി ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ധനകാര്യ-സ്വകാര്യ ബാങ്ക് ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments