ദോഹ : ഖത്തറിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 50 ഉം 43 ഉം വയസുള്ളവരാണ് മരണമടഞ്ഞത്. ഇവർ പ്രവാസികളാണോ സ്വദേശികളാണോ എന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,160 പേരില്‍ നടത്തിയ പരിശോധനയില്‍ 1,830 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19ഉം, രോഗബാധിതരുടെ എണ്ണം 40,481ഉം ആയതായി അധികൃതർ അറിയിച്ചു. 605 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്‌തി നേടിയവരുടെ എണ്ണം 7,893ആയി ഉയർന്നു. 32,569 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്താകെ കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,80,642 ആയി ഉയർന്നു.
ഒമാനിൽ രണ്ടു പേർ കൂടി വെള്ളിയാഴ്ച് കോവിഡ് ബാധിച്ച് മരിച്ചു. 65ഉം 70ഉം വയസ്സുകളുള്ള രണ്ട് സ്വദേശികളാണ് മരിച്ചത്. 424 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 191സ്വദേശികളും 233 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6794ഉം ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 1821 ആയി ഉയർന്നു. പന്ത്രണ്ട് ഒമാന്‍ സ്വദേശികളും രണ്ട് മലയാളികളുള്‍പ്പെടെ 20 വിദേശികളുമാണ് ഇതുവരെ മരണപെട്ടത്.
സൗദിയിൽ 13പേർ കൂടി വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. മദീന, ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ 31 നും 74 നും ഇടയിൽ പ്രായമുള്ള ഒരു സ്വദേശി പൗരനും വിവിധ നാട്ടുകാരായ പ്രവാസികളുമാണ് മരിച്ചത്. 2642 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 364ഉം, രോഗം ബാധിച്ചവരുടെ എണ്ണം 67,719ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2963 പേർക്ക് രോഗം ഭേദമായി ഇതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 67,719 ആയി ഉയർന്നു. നിലവിൽ 28,352 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 302 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments