കൊല്‍ക്കത്ത : ഉംപുന്‍ തകര്‍ത്തെറിഞ്ഞ ബംഗാളിനും ഒഡിഷയ്ക്കും അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയിരം കോടിയുടെ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ ബംഗാളിലെ പ്രദേശങ്ങള്‍ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തി. ലോക്ഡൗണിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയ്ക്ക് പുറത്ത് സഞ്ചരിച്ചത്.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗവര്‍ണര്‍ ജഗദീപ് ധന്‍കാര്‍ സ്വീകരിച്ചു. തുടര്‍ന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.
ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ എഴുപത്തിആറ് പേരും ഒഡീഷയില്‍ രണ്ട് പേരുമാണ് മരിച്ചത്. അതേസമയം, രണ്ട് ദിവസത്തിനകം നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ ഒഡിഷ സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. 89 ബ്ലോക്കുകളിലായി 4,480 പേരെ ചുഴലിക്കാറ്റ് ബാധിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബാലസോര്‍, ഭദ്രക്, ജഗത്സിങ് പൂര്‍ ജില്ലകളിലാണ് നാശ നഷ്ടങ്ങള്‍ ഏറെയും ഉണ്ടായത്. ഒരു ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശം എന്നും വിലയിരുത്തുന്നു
Post Your Comments