
ദുബായ് : യുഎഇ യിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ പയ്യന്നൂര്‍ സ്വദേശി അസ്ലം (28) ദുബായിലാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 96 ആയി.
772 ആളുകളാണ് ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 163,644 പേർക്കാണ് ഇതുവരെ കൊവിഡ് രോഗ ബാധിച്ചത്. അതേസമയം, പൊതുമാപ്പ് നേടിയവരുമായി കുവൈത്തിൽ നിന്നുള്ള ആദ്യവിമാനം ഇന്ത്യയിലേക്ക് പറന്നു. ഒരു കുഞ്ഞുൾപ്പെടെ 145 പേരാണ് ജസീറ എയർവേസ് വിമാനത്തിൽ വിജയവാഡയിലേക്ക് പോയത്.
Post Your Comments