തിരുവനന്തപുരം : റേഷന്‍ കാര്‍ഡി ഇല്ല എന്ന കാരണത്താല്‍ ഒഴിവാക്കപ്പെട്ട അര്‍ഹത ഉള്ളവരെ ഉള്‍പ്പെടുത്തി ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ മാര്‍ച്ച് 31 വരെ പുതുതായി റേഷന്‍ കാര്‍ഡ് ലഭിച്ച അര്‍ഹതയുള്ളവരെ ഉള്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മിഷന് യോഗത്തിലാണ് തീരുമാനം. 2017 ലെ സര്‍വേയില്‍ ഒഴിവായ അര്‍ഹരെ കണ്ടെത്താനുള്ള മാര്‍ഗരേഖയ്ക്ക് യോഗത്തില്‍ അംഗീകാരം നല്കി. ഭവന നിര്‍മാണത്തിന് 500 കോടി രൂപ വായ്പ എടുക്കും.
പട്ടിക ജാതി-വര്‍ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍പ്പെട്ട ഭൂമി ഉള്ളതും ഇല്ലാത്തുമായ ഗുണഭോക്താക്കളുടെ പട്ടിക മിഷനു കൈമാറിയിട്ടുണ്ട്.
Post Your Comments