NattuvarthaLatest NewsKeralaNewsCrime

26 ആം തീയതി ഉണ്ടാക്കിയ ചാക്ക് കണക്കിന് പലഹാരം ദിവസങ്ങൾ മുന്നേ പിടിച്ചെടുത്തു; സ്പെഷ്യൽ പക്കാവട കണ്ട് കിളി പോയി നാട്ടുകാർ

ആറ്റിങ്ങൽ; 20 ചാക്ക് പലഹാരം ഉണ്ടാക്കുന്നതിനും മുൻപ് പിടിച്ചെടുത്ത് ആറ്റിങ്ങൽ ന​ഗരസഭയിലെ ആരോ​ഗ്യ വിദ​ഗ്ദർ, ഇതെങ്ങനെ എന്ന് ഓർത്ത് ഞെട്ടണ്ട. അതി ബുദ്ധി ഉള്ളവരുടെ തലയിൽ വിരിഞ്ഞ ഫ്രോഡുപണി കയ്യോടെ പിടികൂടിയിരിക്കുകയാണ് അധികൃതർ.

പലഹാ​രം നിർമ്മിച്ച് ഒരാഴ്ച്ച കൂടി കഴിയ്ഞ്ഞുള്ള തീയതി രേഖപ്പെടുത്തിയ പക്കാവട ചാക്കുകളാണ് പിടിച്ചെടുത്തത്. പാക്കറ്റുകളിൽ നിർമ്മാണ തീയതി 26 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പിടിച്ചെടുത്തത് 20 നാണ്, ഇത് നിർമ്മിച്ച തിരുവനന്തപുരം കൊച്ചുവിള എആർ ഏജൻസീസിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തതായും പിഴ ചുമത്തുമെന്നും ഹെൽത്ത് സൂപ്പർ വാസർ ബി അജയകുമാർ വ്യക്തമാക്കി.

കൂടാതെ കനത്ത മഴയിൽ ചിമ്മിനി അടക്കമുള്ളവ തകർന്ന ശേഷം യാതൊരു വിധ പലഹാര നിർമ്മാണവും നടന്നിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. കനത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് ന​ഗര സഭ ചെയർമാൻ എം പ്രദീപ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button