കറാച്ചി: വിമാനപകടത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി. പാക്കിസ്ഥാനിലെ ലാഹോറില്‍നിന്നു കറാച്ചിയിലേക്കു പറന്ന പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ) എയര്‍ബസ് എ-320 വിമാനമാണ് ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് ഒരു മിനിറ്റിനു മുൻപ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജിന്നാ ഗാര്ഡന് മേഖലയിലേക്ക് തകർന്ന് വീണത്. 99 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. നാല് വീടുകൾ പൂർണമായും തകർന്നു. മൂന്ന് പേർ അപകടത്തിൽനിന്നും അദ്ഭുതകരമായി രക്ഷപെട്ടു. മുപ്പതോളം പേർക്ക് പൊള്ളലേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനത്തിലുണ്ടായിരുന്ന ബാങ്ക് ഓഫ് പഞ്ചാബ് പ്രസിഡന്റ് സ ഫര് മസൂദും അദ്ഭുതകരമായി രക്ഷപ്പെട്ടു. തകർന്ന് വീഴുന്നതിനു മുൻപ് രണ്ടോ മൂന്നോവട്ടം ലാൻഡ് ചെയ്യാൻ വിമാനം ശ്രമിച്ചിരുന്നതായി ദൃക്സാക്ഷികളിലൊരാൾ പറഞ്ഞത്. വിമാനം മൊബൈൽ ടവറിൽ ഇടിച്ച് കെട്ടടിടങ്ങൾക്ക് മുകളിലേക്ക് തകർന്ന് വീഴുകയായിരുന്നുവെന്നാണ് സംഭവത്തിനു ദൃക്സാക്ഷിയായ ഷാക്കീൽ അഹമ്മദ് പറഞ്ഞു. റഡാറില്‍നിന്ന് അപ്രത്യക്ഷമാകുന്നതിനു തൊട്ടുമുമ്പ് ക്യാപ്റ്റന്‍ സജ്ജാദ് ഗുല്‍ ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉത്തരവിട്ടു
Post Your Comments