KeralaLatest NewsNews

കോവിഡ് മൂന്നാംഘട്ടം : കേരളത്തിന് ആശ്വാസം : സര്‍ക്കാറിന്റെ ക്വാറന്റീന്‍ ഫലപ്രദമാകുന്നു

തിരുവനന്തപുരം : കേരളത്തിലെ കോവിഡിന്റെ മൂന്നാംഘട്ടത്തില്‍ സമ്പര്‍ക്കം വഴി രോഗബാധിതരായവര്‍ ആകെ രോഗികളുടെ 9 ശതമാനത്തോളം മാത്രമാണെന്ന് കണക്കുകള്‍. കഴിഞ്ഞ 8 മുതല്‍ ഇന്നലെ വരെ രോഗം കണ്ടെത്തിയ 167 പേരില്‍ 15 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടത്. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതു വര്‍ധിച്ചാല്‍ സമൂഹവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നതിനാല്‍ കേരളത്തിന് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് ഈ കണക്ക്. സര്‍ക്കാരിന്റെ ക്വാറന്റീന്‍ നടപടികള്‍ ഫലപ്രദമാകുന്നുവെന്നും ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നുവെന്നുമാണ് ഈ കണക്കില്‍ നിന്നുള്ള സൂചന.

Read Also : കേരളത്തില്‍ ഇന്നലെ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 8 പേർക്ക് രോഗമുക്തി: പുതിയ 3 ഹോട്ട് സ്‌പോട്ടുകൾ

സമ്പര്‍ക്കം വഴി രോഗം പടരാനുള്ള സാധ്യത ഭയത്തോടെ തന്നെ കാണണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരില്‍ രോഗികളാകുന്നവരുടെ എണ്ണം വരുംദിവസങ്ങളില്‍ വലിയ തോതില്‍ വര്‍ധിക്കുമെന്നു തന്നെയാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതുവരെ 78,096 പേര്‍ മടങ്ങിയെത്തിയപ്പോള്‍ അവരില്‍ 152 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

കൂടുതല്‍ രോഗികള്‍ വിദേശത്തു നിന്ന് എത്തിയവര്‍ക്കിടയിലാണ്. വിദേശത്തു നിന്ന് 7,100 പേര്‍ എത്തിയതില്‍ 85 പേര്‍ക്ക് മാത്രമാണ് രോഗബാധ. – 1.19 ശതമാനം. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഏകദേശം 70,980 പേര്‍ എത്തിയപ്പോള്‍ 65 രോഗികളെ മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. ഇത് കേരളത്തിന് വളരെയേറെ ആശ്വാസത്തിന് വഴിവെയ്ക്കുന്നതാണ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button