അബുദാബി • യു.എ.ഇയില്‍ ബുധനാഴ്ച 941 പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 26,004 ആയി.
ബുധനാഴ്ച 1018 പേര്‍ക്ക് രോഗം ഭേദമായതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 11,809 പേര്‍ക്കാണ് രോഗം ഭേദമയത്.
രാജ്യത്ത് 6 പേരുടെ മരണവും അതോറിറ്റി പ്രഖ്യാപിച്ചു, ഇതോടെ രാജ്യത്ത് ആകെ മരണങ്ങൾ 233 ആയി.
അബുദാബിയിൽ നടന്ന പതിവ് മാധ്യമ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ സർക്കാരിന്റെ വക്താവ് ഡോ. അംന അൽ ദഹക് അൽ ഷംസി, ദേശീയ അടിയന്തര പ്രതിസന്ധി ദുരന്തനിവാരണ അതോറിറ്റിയുടെ (എൻസിഇഎംഎ) വക്താവ് ഡോ. സൈഫ് ജുമ അൽ ധഹേരി ), ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി, ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്‌മെൻറ് (അവ്കാഫ്) വക്താവ് ഇമാം അബ്ദുറഹ്മാൻ അൽ ഷംസി എന്നിവർ പങ്കെടുത്തു.
Post Your Comments