KeralaNews

സംസ്ഥാനം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് കിടക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം കൂടുതൽ ​ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണ്. ലോക്ക് ഡൗണിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. എന്നാൽ, തുടർന്നുള്ള നാളുകളിൽ മേഖലകൾ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. 666 പേർക്ക് ഇതുവരെ രോ​ഗം ബാധിച്ചുവെന്നും ഇപ്പോൾ 161 പേരാണ് ചികിത്സയിലുള്ളതെന്നും അദ്ദേഹം അറിയിച്ചു.

വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരാൻ തുടങ്ങിയപ്പോൾ കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ട്. മെയ് ഏഴിനാണ് വിമാനസർവ്വീസ് ആരംഭിച്ചത്. പുറത്ത് നിന്ന് വരുന്നവരിൽ ചിലർക്ക് രോ​ഗബാധ ഉണ്ടാകാം. ഇത് കണക്കിലെടുത്ത് കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button