Latest NewsNewsInternational

കോവിഡ് 19; രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് ശ്വസന പ്രശ്നങ്ങളുണ്ടായിരുന്നതായി ആരോഗ്യ മന്ത്രി ഡോ. സ്വെലി മഖൈസ്

കേപ്ടൗൺ; കോവിഡ് 19 ബാധിയ്ച്ച് ദക്ഷിണാഫ്രിക്കയില്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ‌ മരിച്ചു,, കുഞ്ഞിന്‍റെ അമ്മ കോവിഡ് ബാധിതയായിരുന്നു,, തുടര്‍ന്ന് കുഞ്ഞിനേയും പരിശോധിച്ചപ്പോള്‍ രോഗബാധ കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് ശ്വസന പ്രശ്നങ്ങളുണ്ടായിരുന്നതായി ആരോഗ്യ മന്ത്രി ഡോ. സ്വെലി മഖൈസ് വ്യക്തമാക്കി, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് ബാധിതരിലൊരാളായിരുന്നു ഈ കുഞ്ഞ്,, ബുധനാഴ്ച മാത്രം ഈ കുഞ്ഞടക്കം 27 പേരാണ് ദക്ഷിണാഫ്രിക്കയില്‍ മരിച്ചത്,, 339 പേര്‍ ഇതുവരെ മരിച്ചു,, ആകെ രോഗബാധിതരുടെ എണ്ണം 18,003 ആയി ഉയർന്നുവെന്ന് ആരോ​ഗ്യ വിദ​ഗ്ദർ വ്യക്തമാക്കി.

കൂടാതെ ‘കോവിഡ്19-മായി ബന്ധപ്പെട്ട രാജ്യത്തെ ആദ്യ നവജാതശിശു മരണമാണിത്,, കുഞ്ഞിന് രണ്ട് ദിവസം മാത്രമായിരുന്നു പ്രായം‌, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ജനിച്ചയുടന്‍ കുഞ്ഞിന് വെന്‍റിലേറ്ററിന്‍റെ സഹായം നല്‍കിയിരുന്നു.’ – ഡോ. സ്വെലി മഖൈസ് പറഞ്ഞു, ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് ദക്ഷിണാഫ്രിക്കയിലാണ് , കര്‍ശന ലോക്ഡൗണ്‍ നടപടികള്‍ നിലനിന്നിരുന്നു,, എന്നാല്‍, നിലവില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ മരണനിരക്കില്‍ മുന്നില്‍ ഈജിപ്തും അള്‍ജീരിയയുമാണ്. ഈജിപ്തില്‍ 680, അള്‍ജീരിയയില്‍ 568 എന്നിങ്ങനെയാണ് മരണങ്ങള്‍ ഉണ്ടായിട്ടുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button