കൊച്ചി: കള്ളപ്പണക്കേസിലെ പരാതിക്ക് പിന്നില്‍ മുസ്ലീം ലീഗ് നേതാക്കളെന്ന് പറയാന്‍ ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരന്‍. പരാതിക്ക് പിന്നില്‍ ലീഗ് നേതാക്കളാണെന്ന് പറയണമെന്ന് ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടതായും പരാതിക്കാരന്‍ വെളിപ്പെടുത്തി. വീട്ടില്‍ വിളിച്ചുവരുത്തിയാണ് കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരന്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കി.കള്ളപ്പണക്കേസ് പിന്‍വലിക്കാന്‍ കരാറില്‍ ഒപ്പിടാനും ഇബ്രാഹിം കുഞ്ഞ് നിര്‍ബന്ധിച്ചുവെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയാണ് ഇബ്രാഹിം കുഞ്ഞ് വാഗ്ദാനം ചെയ്തത്. വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതും പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതും മുസ്ലീം ലീഗ് നേതാക്കളാണെന്ന് എഴുതി നല്‍കാന്‍ ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടതായും പരാതിക്കാരന്‍ കൂട്ടിച്ചേര്‍ത്തു.
2016 നവംബറില്‍ നോട്ട് നിരോധനം വന്നതിന് പിന്നാലെ ചന്ദ്രിക ദിനപത്രത്തിന്‍െ്‌റ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ഇബ്രാഹിം കുഞ്ഞ് പത്ത് കോടി രൂപ പത്രത്തിന്റെ ബാങ്ക് അക്കൗണ്ട് വഴി വെളുപ്പിച്ചുവെന്നാണ് പരാതി. പത്രത്തിന്‍െ്‌റ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായാണ് തുക നിക്ഷേപിച്ചത്. പാലാരിവട്ടം പാലം അഴിമതി പണം ആണിതെന്നാണ് പരാതി.
Post Your Comments