Latest NewsSaudi ArabiaNews

സൗദിയിൽ ശനിയാഴ്ച മുതല്‍ സമ്പൂർണ കർഫ്യൂ

റിയാദ്: ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെ സൗദിയിൽ സമ്പൂർണ കർഫ്യൂ. ഈ സമയത്ത് സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും 24 മണിക്കൂറും തുറക്കാമെന്ന് നഗര-ഗ്രാമ മന്ത്രാലയം അറിയിച്ചു. അതേസമയം കോവിഡ് മുൻകരുതലിന്റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിരിക്കണം. കോഴികള്‍, പച്ചക്കറി, കന്നുകാലികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, വീടുകള്‍ അറ്റകുറ്റപണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, ഗോഡൗണുകള്‍, ഗ്യാസ് സ്‌റ്റേഷനുകള്‍, പെട്രോള്‍ പമ്പുകളിലെ സർവീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ആറു മുതല്‍ ഉച്ചകഴിഞ്ഞ് മുന്നുവരെ മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും പെട്രോള്‍ സ്‌റ്റേഷനുകള്‍ക്കും മുഴുവൻസമയ പ്രവര്‍ത്തനാനുമതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button