ദുബായ് : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കോട്ടപ്പുറം സ്വദേശി റഫീഖ് ആണ് ദുബായിയിൽ മരിച്ചത്. രാഴ്ചയായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. റസ്റ്റോറൻറ് ജീവനക്കാരനായിരുന്ന കാസർകോട് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടിയാണ് (59) ദമ്മാമില്‍ മരിച്ചത്. . 25 വര്‍ഷമായി സൗദിയിലുളള മൊയ്തീന്‍ കുട്ടി ദമ്മാം അല്‍ഖോബാറിലായിരുന്നു ജോലി ചെയ്തിരുന്നത്. കോവിഡ് നടപടികള്‍ക്ക് അനുസരിച്ച് മൃതദേഹം സംസ്കരിക്കും.
Also read : ബ്രേക്ക് ദ ചെയിൻ; കോവിഡിനെ തുരത്താൻ “കാര്‍ട്ടൂണ്‍ മതില്’ തീർത്ത് ആരോഗ്യവകുപ്പ്
സൗദി അറേബ്യയിലെ റിയാദില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. സനാഇയിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്സായിരുന്ന കൊല്ലം ചീരങ്കാവ് സ്വദേശിനി ലാലി തോമസ്(54) ആണ് മരിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ പരിശോധന ഫലം പോസിറ്റീവ് ആണെന്നു തെളിഞ്ഞു. വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ഭര്‍ത്താവ് : തോമസ് മാത്യു, മകള്‍ : മറിയാമ്മ തോമസ്.
Post Your Comments