കാലിഫോര്‍ണിയ : കൊടും ഭീകരന്റെ ഫോണിലെ ഡേറ്റ കൈമാറ്റം, ആപ്പിള്‍ കമ്പനിയ്ക്കെതിരെ എഫ്ബിഐ . ഭീകരനെ കുറിച്ചുള്ള ഡേറ്റാ ശേഖരണം ആപ്പിള്‍ കൈമാറുന്നില്ല.
മുഹമ്മദ് സയീദ് അല്‍ഷംറാനി എന്ന ഭീകരന്റെ വിവരങ്ങളാണ് ഐ ഫോണ്‍ കമ്പനിയായ ആപ്പിള്‍ എഫ്ബിഐയ്ക്ക് കൈമാറുന്നില്ലെന്നാണ് ആരോപണം. അമേരിക്കയുടെ പെന്‍സകോളയിലുള്ള നാവിക സേനയുടെ കേന്ദ്രത്തില്‍ ഇയാള്‍ 2019ല്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ മരണപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രത്യാക്രമണത്തില്‍ ആക്രമണകാരിയും മരിച്ചു. എന്നാല്‍, ഇയാളുടെ വേരുതേടിപോയ അമേരിക്കയുടെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എഫ്ബിഐ അയാള്‍ക്ക് അല്‍ഖ്വയ്ദയുമായുള്ള ബന്ധം കണ്ടെത്തി. ആക്രമണകാരി മരിച്ചെങ്കിലും അയാള്‍ ഉപയോഗിച്ചുവന്ന ഐഫോണ്‍ എഫ്ബിഐക്കു ലഭിച്ചിരുന്നു. ഇതൊന്ന് അണ്‍ലോക് ചെയ്ത് അതിലെ ഡേറ്റ എടുത്തു നല്‍കണമെന്നു പറഞ്ഞ് എഫ്ബിഐ ആപ്പിളിനെ ഏല്‍പ്പിച്ചുവെങ്കിലും കമ്പനി അയാളെപ്പറ്റി തങ്ങളുടെ കൈയ്യിലുള്ള ഡേറ്റ കൊടുത്തതല്ലാതെ ഫോണ്‍ അണ്‍ലോക് ചെയ്തില്ല എന്നാണ് എഫ്ബിഐയുടെ പരാതി.
Reading Also : ബി.ജെ.പി നേതാവിന്റെ ഭര്‍ത്താവിനെ വെടിവെച്ച് കൊലപ്പെടുത്തി
എന്നാല്‍, കൊലയാളിയുടെ ഫോണ്‍ അണ്‍ലോക് ചെയ്തു നല്‍കിയില്ലെന്ന ആരോപണം നിഷേധിച്ച് ആപ്പിള്‍ രംഗത്തെത്തി. തെറ്റായ ഈ ആരോപണം തങ്ങള്‍ ഫോണുകളിലും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍ക്രിപ്ഷന്‍ അടക്കമുള്ള സുരക്ഷാ നടപടികളുടെ ശക്തി കുറപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇത് ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ മാത്രമല്ല, ദേശീയ സുരക്ഷയും തങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് കമ്പനി പറഞ്ഞു.
Post Your Comments