കൊല്‍ക്കത്ത: ഉംപുന്‍ സൂപ്പര്‍ സൈക്ലോണ്‍ ഇന്ന് വൈകിട്ടോടെ പശ്ചിമ ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ശക്തമായി ആഞ്ഞടിയ്ക്കും. ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 155-165 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. സുന്ദര്‍ബന്‍സില്‍ ഉച്ചയ്ക്കു ശേഷം എത്തുന്ന ഉംപുന്‍ വൈകിട്ടോടെ 185 കിലോമീറ്റര്‍ വേഗതയില്‍ എത്തുമെന്നാണ് സൂചന.
read also : ഉംപുന്‍ ചുഴലി ശക്തിപ്പെട്ട് സൂപ്പര്‍ സൈക്ലോണായി മാറിയതിനു പിന്നില്‍ ലോക്ഡൗണോ ? ശാസ്ത്രജ്ഞര്‍ പറയുന്നു
ഒഡീഷയില്‍ പാരാദ്വീപിന് 120 കിലോമീറ്റര്‍ കിഴക്ക്തെക്കായിട്ടാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. തീരത്ത് കനത്ത മഴ ലഭിക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും തീരദേശ മേഖലയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഒഡീഷയില്‍ 1.37 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കാറ്റ് കടന്നുപോകുന്ന മേഖലയില്‍ മരങ്ങളും വൈദ്യുതി ടെലിഫോണ്‍ പോസ്റ്റുകള്‍ വീടുകളുടെയും മറ്റും മുകളില്‍ പതിച്ച് വലിയ നാശ നഷ്ടമുണ്ടാകുമെന്നാണ് സൂചന. ചുഴലിക്കാറ്റ് കടന്നുപോകുന്ന മേഖലയിലൂടെയുള്ള ശ്രമിക് ട്രെയിന്‍ സര്‍വീസുകള്‍ നിറുത്തിവച്ചിരിക്കുകയാണ്.
ബംഗാളില്‍ മിഡ്‌നാപ്പൂര്‍, സൗത്ത്, നോര്‍ത്ത് 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കനത്ത നാശംവിതയ്ക്കുക. ഒഡീഷ്യയില്‍ ജഗദീഷ്പുര്‍, കേന്ദ്രപാറ, ഭദര്‍ക, ബാലസോര്‍, ജയ്പൂര്‍, മയൂര്‍ഭഞ്ച് എന്നിവിടങ്ങളിലായിരിക്കും കൂടുതല്‍ നാശമുണ്ടാവുക
Post Your Comments