
ദുബായ് : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. കാസർകോട് ബട്ടംപാറ സ്വദേശി മധുസൂദനൻ (58) ആണ് ദുബായിൽ മരിച്ചത്. പനി ബാധിച്ച് ദുബായ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പിന്നീട് കോവിഡ‍് സ്ഥിരീകരിക്കുകയായിരുന്നു, കൂടാതെ, വൃക്കയും തകരാറിലായി.
28 വർഷം യുഎഇയിൽ കെട്ടിട നിർമാണ മേഖലയിൽ സൂപ്പർവൈസറായി ജോലി ചെയ്ത ശേഷം പ്രവാസ ജീവിതം മതിയാക്കി പോയ ഇദ്ദേഹം 8 മാസം മുൻപ് വീണ്ടും യുഎഇയിലെത്തി പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. ഭാര്യ: നീന. മക്കൾ: മനീഷ, സഞ്ജയ് (ദുബായ്), മോണ്ടി.
Also read : ഒമാനില്‍ നിന്ന് ഇന്നെത്തുന്നത് മുന്നൂറിലേറെ പ്രവാസികൾ
രണ്ടു പേർ കൂടി ഒമാനിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. 66ഉം 70ഉം വയസ്സുള്ള രണ്ട് സ്വദേശികളാണ് മരണപ്പെട്ടതെന്നും രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിയൊമ്പതായി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments