തിരുവനന്തപുരം: സംസ്ഥാനത്തെ എസ്. എസ് എൽ. സി – പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചു. ജൂൺ ആദ്യം തന്നെ പരീക്ഷകൾ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷകളുമായി മുന്നോട്ടു പോകാനുള്ള മുഖ്യ മന്ത്രിയുടെ തീരുമാനത്തിനെതിരെ കേന്ദ്രം നിലപട് കടുപ്പിച്ചതായാണ് സൂചന.
സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര മാർഗ നിർദേശം ജൂൺ ആദ്യവാരം വരും. അതിന് ശേഷം തീയ്യതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നേരത്തെ നിശ്ചയിച്ച തീയതിയിൽ നടക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പരീക്ഷ നടത്താൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുട്ടികൾ പരീക്ഷ എങ്ങനെ എഴുതുമെന്ന കാര്യത്തിലും വ്യക്തത ഇല്ലായിരുന്നു. ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷ എങ്ങനെ നടത്തുമെന്നും അറിയിപ്പുണ്ടായിരുന്നില്ല. പരീക്ഷ നീട്ടാൻ തീരുമാനിച്ചത് ആശ്വാസകരമാണെന്ന് രക്ഷിതാക്കൾ പറയുന്നു.
എസ്എസ്എൽസി പരീക്ഷകൾ മെയ് 26, 27, 28 തീയതികളിൽ ഉച്ചകഴിഞ്ഞ് നടത്താനായിരുന്നു തീരുമാനം. മേയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എൽസി പരീക്ഷകളുടെ ക്രമം നിശ്ചയിച്ചത്. ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ രാവിലെ നടത്താനും തീരുമാനിച്ചിരുന്നു.
Post Your Comments