റിയാദ്: കുറ്റകൃത്യങ്ങള്‍ക്ക് ചാട്ടവാറടി ശിക്ഷ നിര്‍ത്തിവെച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സൗദിയിലെ കോടതികള്‍ക്ക് നൽകി. നീതിന്യായ വകുപ്പ് മന്ത്രിയാണ് എല്ലാ കോടതികള്‍ക്കും അറിയിപ്പ് നല്‍കിയത്. ജയില്‍ ശിക്ഷയോ പിഴയോ അല്ലെങ്കിലും ഇത് രണ്ടും കൂടിയോ അതുമല്ലെങ്കില്‍ മറ്റ് ശിക്ഷകളോ നല്‍കാമെന്നായിരുന്നു നേരത്തെ സുപ്രീം കോടതി അറിയിച്ചിരുന്നത്. മദ്യം, കഞ്ചാവ്, ബലാത്സംഗം, അടിപിടി തുടങ്ങിയ കേസുകളിലായിരുന്നു ചാട്ടവാറടി വിധിച്ചിരുന്നത്.
Post Your Comments