തിരുവനന്തപുരം; തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മുതല്‍ ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനോടനുബന്ധിച്ച് ബസ് സ്റ്റാന്‍ഡുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ വ്യക്തമാക്കി. മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഇവരുടെ പേരില്‍ കേസെടുക്കുമെന്നും അറിയിച്ചു.
കൂടാതെ ബസ് വസര്‍വീസ്, ഓട്ടോ ടാക്‌സി തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രക്കാരും ഡ്രൈവര്‍മാരും, സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം,, കൊറോണ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയില്‍ ഇന്നലെ തലസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 75 പേര്‍ക്കെതിരെ കേസെടുത്തു. ലോക് ഡൗണ്‍വിലക്ക് ലംഘനം നടത്തിയ 3 പേര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 പ്രകാരവും കേസെടുത്തുവെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments