Latest NewsKeralaNews

പ്ര​തി​പ​ക്ഷം എ​ന്തി​നെ​യെ​ല്ലാം എ​തി​ര്‍​ക്കാമെന്ന ഗവേഷണത്തിലാണെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷം എ​ന്തി​നെ​യെ​ല്ലാം എ​തി​ര്‍​ക്കാമെന്ന ഗവേഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ച​തും പി​ന്നീ​ട് പു​ന​സ്ഥാ​പി​ച്ച​തും സം​ബ​ന്ധി​ച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്ര​തി​പ​ക്ഷം ഒ​രു തെ​റ്റി​ദ്ധാ​ര​ണ​യി​ലാ​ണ്. എ​ന്തി​ലെ​ല്ലാം എ​തി​ര്‍​പ്പ് ന​ട​ത്താം എ​ന്ന ഗ​വേ​ഷ​ണ​ത്തി​ലാ​ണ് അ​വ​ര്‍. അപ്പോഴാണ് പരീക്ഷാ വിഷയം വന്നത്. അ​പ്പോ​ള്‍ അ​വ​ര്‍ അ​തെ​ടു​ത്ത് ഉ​പ​യോ​ഗി​ച്ചു എ​ന്നു​മാ​ത്ര​മേ​യു​ള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read also: ഗൗരവം തിരിച്ചറിയണം: നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

പ​രീ​ക്ഷാ​ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യി കേ​ര​ളം ത​ര്‍​ക്ക​ത്തി​നി​ല്ല. പ​രീ​ക്ഷ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​യി. അ​തു​കൊ​ണ്ടാ​ണ് രാ​വി​ലെ പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പി​ന്നീ​ട് തീ​രു​മാ​നം മാ​റ്റി. ഈ ​ഘ​ട്ട​ത്തി​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യി ഒ​രു ത​ര്‍​ക്ക​ത്തി​ലേ​ക്കു പോ​കാ​ന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button