തിരുവനന്തപുരം: കാലവര്‍ഷം തുടങ്ങാനിരിക്കെ മഴക്കെടുതി കുറക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉന്നതതലയോഗത്തിൽ തീരുമാനം. അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം ജൂണ്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങും. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് തദ്ദേശ, റവന്യൂ, ആരോഗ്യവകുപ്പുകള്‍ പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കും. കോട്ടയം ജില്ലയില്‍ ദുരന്ത പ്രതികരണത്തിന് പ്രത്യേക കിറ്റുകളുമായി ‘ആപ്താ മിത്ര’ സംഘവും പ്രവര്‍ത്തിക്കും. ദുരന്ത നിവാരണ അതോറിറ്റി 150ലേറെ ഹെലി ലാന്‍ഡിങ് സൈറ്റുകള്‍ കണ്ടെത്തിയിട്ടുമുണ്ട്.
ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും ദുരന്ത നിവാരണ പദ്ധതി തയാറാക്കി. ഇത് പ്രകാരം സംസ്ഥാനതല ദുരന്ത പ്രതികരണ പ്ലാന്‍ ഉള്‍ക്കൊള്ളുന്ന ഓറഞ്ച് ബുക്കില്‍ പരിഷ്കാരങ്ങള്‍ വരുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രായമേറിയവര്‍ക്കും രോഗലക്ഷണങ്ങളുള്ളവര്‍ക്കും പ്രത്യേക വിഭാഗങ്ങളും കെട്ടിടങ്ങളും ഒരുക്കും.
Post Your Comments