തിരുവനന്തപുരം : കൊറോണ വൈറസിന് പിന്നാലെ സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്നു. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് കൂടുതലായി റിപ്പോട്ട് ചെയ്യുന്നത്. മഴ ശക്തി പ്രാബിക്കുന്നതോടെ കൂടുതൽ പകർച്ച വ്യാധികൾ വർധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അതേസമയം ചിക്കൻ ഗുനിയ, എച്ച്1 എൻ 1 എന്നിവയും കൂടാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
ഈ മാസം പത്ത് ദിവസത്തിനിടെ 47 പേർക്ക് ഡെങ്കിപ്പനിയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ലോക്ക് ഡൗൺ ആയതിനാൽ ഇത്തവണ മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടന്നിട്ടില്ല. അതിനാൽ പ്രവർത്തനം നിലച്ച തോട്ടങ്ങളിലും, കൃഷി സ്ഥലങ്ങളിലും കൊതുകുകൾ പെരുകി.
കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 437 പേർ ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലാണ്. 52 പേർ എലിപ്പനി രോഗം സംശയിക്കുന്നവരാണ്. പെട്ടെന്നുള്ള കഠിനമായ പനി,അസഹ്യമായ തലവേദന,കണ്ണുകൾക്ക് പിന്നിൽ വേദന, സന്ധികളിലും പേശികളിലും വേദന മുതലായവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.
Post Your Comments