തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് 24പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പാലക്കാട് -7 മലപ്പുറം- 4, കണ്ണൂര്‍- 3, പത്തനംതിട്ട, തിരുവനന്തപുരം ,തൃശൂര്‍ രണ്ട് വീതം. കാസര്‍ക്കോട്, എറണാകുളം ആലപ്പുഴ ഒന്നുവീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 12പേർ വിദേശത്തു നിന്നും വന്നവർ, 11പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പകർന്നത്.666പേർക്ക് ഇതുവരെ രോഗം ബാധിച്ചു. 161പേർ ചികിത്സയിലാണ്. അഞ്ചു പേർക്ക് രോഗമുക്തി.
നാം കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണ്. ലോക്ക് ഡൗണില്‍ ചില ഇളവു വരുത്തി എന്നാല്‍ തുടര്ന്നുള്ള നാളുകളില്‍ മേഖലകള്‍ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരും. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വരുന്നുണ്ട്. സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടില്ല. പക്ഷെ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. തുടര്‍ന്നുള്ള നാളുകളില്‍ ചില പ്രത്യേക മേഖലകളില്‍ നിയന്ത്രണം ഏര്പ്പെടുത്തേണ്ടി വരും. പ്രവാസികള്‍ വന്നതോടെയാണ് എണ്ണം കൂടിയത്. രോഗം വരുന്നത് ആരുടേയും കുറ്റം കൊണ്ടല്ലെന്ന് എല്ലാവരും മനസിലാക്കണം. പുതുതായി രോഗം വന്നത് പുറത്ത് നിന്നുള്ളവര്‍ക്കാണെന്ന് പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments