മുംബൈ; അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ വീട്ടിലും കോവിഡ് 19 എന്ന് സ്ഥിരീകരണം, മുംബൈയിലാണ് ശ്രീദേവിയുടെ ഭർത്താവും 2 പെൺമക്കളും താമസം.
നടിയുടെ ഭർത്താവും പ്രമുഖ ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറിന്റെ വീട്ടുജോലിക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്, ബോണികപൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.,, ചരണ്‍ സാഹു(23) എന്നയാള്‍ക്കാണു രോഗം ബാധിച്ചതെന്ന് ബോണി വ്യക്തമാക്കി.
കൂടാതെ ബോണി കപൂറിന്റെ മകളും നടിയുമായ ജാന്‍വി കപൂര്‍ പിതാവിന്റെ സന്ദേശമടങ്ങുന്ന കുറിപ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്,, താനും മക്കളും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയും,, ഏവരും വീടുകളില്‍ തന്നെ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിര്‍ദേശത്തോടെയാണ് കുറിപ്പ്.
Post Your Comments