മുംബൈ: രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 5000 ത്തിനടുത്ത് ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതര്‍ ഒരു ലക്ഷം കടന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4970 പേര്‍ക്കായിരുന്ന രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതര്‍ 101139 ആയിരിക്കുകയാണ്. 3163 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യത്തെ കൊറോണ കേസുകളില്‍ മൂന്നില്‍ ഒന്നും മഹാരാഷ്ട്രയിലാണ്.
ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 2005 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധികരുടെ എണ്ണം 35058 ആയിരിക്കുകയാണ്. 51 പേര്‍ രോഗം ബാധിച്ച് ഇന്നലെ മാത്രം മരണപ്പെട്ടിരുന്നു. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 1249 ആയിരിക്കുകയാണ്. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 22000 ആണ്. ധാരാവി ഉള്‍പ്പെടെയുള്ള ചേരികളില്‍ രോഗ വ്യാപനത്തിന്റെ തോത് ഉയരുകയാണ്. മുംബൈയില്‍ ആയിരത്തിലധികം പോലീസുകാര്‍ക്ക് രോഗം ബാധിക്കികയും 13 പൊലീസുകാര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
പുതിയ സർക്കാർ അധികാരത്തിലെത്തി, മലേഷ്യ വീണ്ടും ഇന്ത്യയുമായി അടുക്കുന്നു
ഈ സാഹചര്യത്തില്‍ കേന്ദ്ര സേനയെ വിന്യസിക്കാനാണ് തീരുമാനം. ഇതിനായി സിഐഎസ്‌എഫ്, സിആര്‍പിഎഫ് സേനാ വിഭാഗങ്ങള്‍ ഇന്ന് മുംബൈയില്‍ എത്തും.മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്. ഇവിടെ അവശ്യ സേവനങ്ങള്‍ മാത്രമെ ലഭ്യമാവുകയുള്ളു.ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ 58802 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.
39173 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം ആഗോളതലത്തില്‍ മറ്റു വലിയ രാജ്യങ്ങളിലെ കൊറോണ ബാധിതരുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം വളരെ താഴെയാണ്.
Post Your Comments