ശാസ്താംകോട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച ബേക്കറി ഉടമ പൊലീസ് പിടിയിൽ. കാരാളിമുക്ക് ബേക്ക് ലാന്‍ഡ് ബേക്കറി ഉടമയും യൂത്ത് കോണ്‍ഗ്രസ് കുന്നത്തൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡന്റുമായ സുരേഷ് ചന്ദ്രനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നോട്ടീസ് നല്‍കിയ ശാസ്താംകോട്ട എസ്.ഐ അനീഷിനെയും സംഘത്തെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ വ്യാപാരിയെ ജാമ്യത്തില്‍ വിട്ടയച്ചു. ലോക്ക് ഡൗണിന്റെ പേരില്‍ പൊലീസ് വ്യാപാരികളെ പീഡിപ്പിക്കുകയാണെന്നാരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാരാളിമുക്ക് യൂണിറ്റ് പ്രതിഷേധിച്ചു.
Post Your Comments