ന്യൂഡൽഹി: കോവിഡിനെതിരായ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് പാക് മാധ്യമമായ ‘ഡോണ്‍’. ലോകത്ത് തന്നെ വേറിട്ടുനില്‍ക്കുകയാണ് കേരളമെന്ന് ഡോണ്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സാമൂഹിക-ജനാധിപത്യ, ക്ഷേമാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് വളരെ പ്രസിദ്ധമാണ്. സാര്‍വത്രിക സാക്ഷരത (95 ശതമാനത്തിന് മുകളില്‍), പൊതുജനാരോഗ്യം (72 വയസിന് മുകളിലുള്ള ആയുര്‍ദൈര്‍ഘ്യം), പ്രത്യുല്പാദന ആരോഗ്യം (ശിശുമരണനിരക്ക് 1,000 ന് 12 ല്‍ താഴെ) എന്നിങ്ങനെ ആണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Read also: യുഎഇയിലെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ബോളിവുഡ് താരം സല്മാന് ഖാന്റെ സന്ദേശം
കോവിഡ് മരണം നാലിൽ ഒതുക്കാൻ കേരളത്തിന് കഴിഞ്ഞു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, തുടങ്ങി കേരളത്തിന്റെ വികേന്ദ്രീകൃത സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളും അതിന്റെ ഏകോപനം നടത്തുന്ന രാഷ്ട്രീയ ഭരണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളും മികച്ചതായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
Post Your Comments