Latest NewsKeralaNews

പിണറായി സർക്കാർ സ്ത്രീ സമൂഹത്തെ വഞ്ചിക്കുന്നു – മഹിളാ മോർച്ച

ആലപ്പുഴ • പിണറായി സർക്കാർ പാഴ് വാഗ്‌ദാനങ്ങൾ നൽകി സ്ത്രീ സമൂഹത്തെ വഞ്ചിക്കുകയാണെന്നും കൊറോണ കാലത്തും പ്രളയ കാലത്തും വായ്പാ വാഗ്ധാനങ്ങൾ നൽകി സർക്കാർ കുടുംബ ശ്രീ അംഗങ്ങളെ കണ്ണീർക്കയത്തിലാക്കിയെന്നും ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് എം.വി. ഗോപകുമാർ പറഞ്ഞു.

സർക്കാരിന്റെ വാഗ്ദാനങ്ങൾ വിശ്വസിച്ച ജനങ്ങൾ ഇന്ന് ദുരിതത്തിലാണ്. സർക്കാർ പ്രഖ്യാപിച്ച വായ്പാ ആനുകൂല്യം ഉടൻ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ദുരിതം കാണാതെ അന്ധത നടിക്കുന്ന പിണറായി സർക്കാരിനെതിരെ നട്ടുച്ചയ്ക്ക് ടോർച്ചു തെളിയിച്ചുകൊണ്ട് മഹിളാ മോർച്ച സംസ്ഥാന വ്യാപകമായി എല്ലാ മണ്ഡലങ്ങളിലും നടത്തിയ സമരം ആലപ്പുഴ ജില്ലയിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹിളാ മോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് പി. ബി. അശ്വതി സമരത്തിന് അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രതിഭാ ജയേക്കർ മോർച്ച ഭാരവാഹികളായ ജയലത, കീർത്തി റോയ്, എന്നിവർ സംസാരിച്ചു.

ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരം ചെങ്ങന്നൂരിൽ മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് കലാ രമേശ്, അരൂരിൽ ജില്ലാ സെക്രട്ടറി ശ്രീദേവി വിപിൻ, ചേർത്തലയിൽ പഞ്ചായത്ത് പ്രസിഡണ്ട് കണ്ണൻ,, ആലപ്പുഴയിൽ മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രതിഭാ ജയേക്കർ, കുട്ടനാട്ടിൽ മഹിളാ മോർച്ച വൈസ് പ്രസിഡന്റ് ജ്യോതി വിജു, മാവേലിക്കരയിൽ മണ്ഡലം പ്രസിഡണ്ട് പൊന്നമ്മ സുരേന്ദ്രൻ , ഹരിപ്പാട് ജില്ലാ വൈസ് പ്രസിഡന്റ് എ .ശാന്തകുമാരി, , കായംകുളത്ത് ജില്ലാ സെക്രട്ടറി അഡ്വ.ഹേമ എന്നിവർ ഉത്‌ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button