
മംഗലം ഡാം;ഭയന്നുവിറച്ച് ഓടംതോട് നിവാസികൾ, വീട്ടുമുറ്റത്ത് കെട്ടിയ പട്ടിയെ പുലി തിന്നു,, വീട്ടുകാര്‍ ബഹളം വെച്ചതോടെ പുലി പട്ടിയെ ഉപേക്ഷിച്ച് വനത്തിലേക്ക് ഓടിമറഞ്ഞു, പുലര്‍ച്ച മൂന്നിനായിരുന്നു സംഭവം, ഓടംതോട് സി.വി.എം കുന്നില്‍ ചരപറമ്പില്‍ രവീന്ദ്രന്റെ വീട്ടിലെ വളര്‍ത്ത് പട്ടിയെയാണ് പുലി പിടിച്ചത്,, പട്ടിയുടെ കരച്ചില് കേട്ട് രവീന്ദ്രന്റെ മകന് രാഹുല്‍ ദേവ് ടോര്‍ച്ച് തെളിച്ചപ്പോഴാണ് പട്ടിയെ ആക്രമിക്കുന്ന പുലിയെ കണ്ടത്, ബഹളം വെച്ചതോടെ പുലി ഓടി മറയുകയായിരുന്നുവെന്ന് വീട്ടുകാർ.
ഏകദേശം മൂന്ന് മാസം മുമ്പാണ് ഇവരുടെ ബന്ധു നാരായണന്റെ ആടിനെ പുലി പിടിച്ച് തിന്നത്,, കൂടാതെ ആറോളം വളര്‍ത്തു പട്ടികളേയും മൂന്ന് ആടുകളേയും ഒരു പശുക്കുട്ടിയേയും ഇതിന് മുമ്ബ് പുലി പിടിച്ചിട്ടുണ്ട്, തേക്കിന്‍കാടിനോട് ചേര്‍ന്ന് കിടക്കുന്ന പതിനെട്ടോളം കുടുംബങ്ങള്‍ വലിയ ഭയപ്പാടിലാണ് കഴിഞ്ഞ് കൂടുന്നത്,, ഇതിന് മുമ്പും പുലിശല്യമുണ്ടായപ്പോള് ഒരു കൂട് വെച്ച് പുലിയെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും പരിഹാരമായിട്ടില്ല,, ഇനിയുമൊരു അപകടമുണ്ടാകുന്നതിന് മുന്നെ പുലിയെ കെണി വെച്ച് പിടിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Post Your Comments